125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാൻ ടി.വി.എസ്.

നേക്കഡ് ബൈക്കുകള്‍ക്ക് സമാനമായ ഡിസൈന്‍ ശൈലിയിൽ പുതിയ ടി.വി.എസ്. റൈഡര്‍ 125 മോഡല്‍ അവതരിപ്പിച്ചു ടി.വി.എസ്. 780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീല്‍ബേസുമുള്ള ഈ ബൈക്കിന് 123 കിലോഗ്രാം ഭാരവുമുള്ള വാഹനത്തിൽ സുരക്ഷ വർധിപ്പിക്കാൻ മുന്നില്‍ 240 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം. ഡ്രം ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് മൂന്ന് വാല്‍വ് എന്‍ജിനാണ് നൽകിയിരിക്കുന്നത്. 11.22 ബി.എച്ച്.പി. പവറുംമ 11.2 എന്‍.എം. ടോര്‍ക്കും എൻജിൻ ഉത്പ്പാദിപ്പിക്കും.

New Update
125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാൻ ടി.വി.എസ്.

നേക്കഡ് ബൈക്കുകള്‍ക്ക് സമാനമായ ഡിസൈന്‍ ശൈലിയിൽ പുതിയ ടി.വി.എസ്. റൈഡര്‍ 125 മോഡല്‍ അവതരിപ്പിച്ചു ടി.വി.എസ്.

780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീല്‍ബേസുമുള്ള ഈ ബൈക്കിന് 123 കിലോഗ്രാം ഭാരവുമുള്ള വാഹനത്തിൽ സുരക്ഷ വർധിപ്പിക്കാൻ മുന്നില്‍ 240 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം. ഡ്രം ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് മൂന്ന് വാല്‍വ് എന്‍ജിനാണ് നൽകിയിരിക്കുന്നത്. 11.22 ബി.എച്ച്.പി. പവറുംമ 11.2 എന്‍.എം. ടോര്‍ക്കും എൻജിൻ ഉത്പ്പാദിപ്പിക്കും.

ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍, സൈഡ് സ്റ്റാന്റ് കട്ട്-ഓഫ് സ്വിച്ച്, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇന്റിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംറ്റി ഇന്റിക്കേറ്റര്‍ തുടങ്ങി ന്യൂതന സാങ്കേതികവിദ്യകളും നൽകിയിട്ടുണ്ട്.

ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍ 125, ഹോണ്ട സി.ബി. ഷൈന്‍ എസ്.പി. എന്നീ ബൈക്കുകളുമായാണ് ടി.വി.എസ്. റൈഡര്‍ 125 മത്സരത്തിനിറങ്ങുന്നത്.

എല്‍.ഇ.ഡി. ലൈന്‍ ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീല്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നില്‍ക്കുന്ന റൈഡര്‍ ബാഡ്ജിങ്ങ്, ഉയര്‍ന്ന ടാങ്ക് തുടങ്ങിയവ പുറംമോടിയിൽ വാഹനത്തെ ആകർഷകമാക്കുന്നു.

tvs raider 125