ടയര്‍ ഡീലര്‍മാരുടെ സംഘടനയായ'ടിഡാക്കി'ന് തുടക്കമായി

By anju.02 04 2019

imran-azhar
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക് മികച്ച നിലവാരവും ഏകീകൃത നിരക്കിലുള്ള സേവനവും ലഭ്യമാക്കുന്നതിനും ടയര്‍ വിപണിയിലെ പ്രവര്‍ത്തകരുടെ ഉന്നമനവും ലക്ഷ്യമിട്ടു രൂപീകരിച്ച ടയര്‍ ഡീലേര്‍സ് ആന്‍ഡ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള (ടിഡിഎഎകെ - ടിഡാക്ക് ) എന്ന പ്രസ്ഥാനത്തിന് ഔദ്യോഗിക തുടക്കമായി.

 

സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ടിഡാക് അംഗങ്ങളില്‍ നിന്നും വീല്‍ അലൈന്റ്മെന്റ്, വീല്‍ ബാലന്‍സിങ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ അഞ്ഞൂറ് രൂപയ്ക്കും ലഭിക്കുന്ന കൂപ്പണുകളിലൂടെയാണ് സമ്മാനങ്ങള്‍ ലഭിക്കുന്നത്. കൂടാതെ രണ്ടു കാര്‍ ടയറുകളോ ഓരോ മോട്ടോര്‍ സൈക്കിള്‍ ടയറോ വങ്ങുമ്പോഴും സമ്മാന കൂപ്പണുകള്‍ ലഭിക്കും. നറുക്കെടുപ്പിലൂടെ വിജയികളെ കാത്തിരിക്കുന്നത് ബമ്പര്‍ സമ്മാനമായ മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ എ, ടൊയോ' യാരിസ്, ഹ്യുണ്ടായ് സാന്‍ട്രോ തുടങ്ങിയ സമ്മാനങ്ങളാണ്. കൂടാതെ 14 പേര്‍ക്ക് ഹോണ്ട ആക്ടിവ സ്‌കൂട്ടറും സമ്മാനമായി ലഭിക്കും.

 

ഇന്നലെ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ടിഡാക് അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും വീല്‍ അലൈന്‍മെന്റ്, വീല്‍ ബാലന്‍സിങ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

 

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അംഗങ്ങള്‍ പങ്കെടുത്ത ഈ പരിപാടി വലിയൊരു തുടക്കമാണെന്നും അസോസിയേഷന്റെ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തു പകരുന്നുവെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് ബിജു മേനോന്‍ പറഞ്ഞു.


അസംഘടിതമായി നിലകൊണ്ടിരുന്ന ടയര്‍ ഡീലര്‍മാരെയും വീല്‍ അലൈന്‍മെന്റ് സ്ഥാപനങ്ങളെയും ഒന്നിപ്പിച്ചു പരസപര സഹകരണത്തിലൂടെ മേഖലയുടെ മൊത്തം വളര്‍ച്ചയാണ് സംഘടനാ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈ സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. നിരക്ക് വ്യത്യാസം അനുസരിച്ച് സേവന നിലവാരം ഉറപ്പാക്കാനും കഴിയാത്ത അവസ്ഥയാണ് ഈ മത്സരത്തില്‍ പല സ്ഥാപനങ്ങളും പൂട്ടിപോകുന്ന സ്ഥിതിയിലുമായി ഇതിനെയെല്ലാം ചെറുക്കാനാണ് നിലവാരമുള്ള സേവനവും ഏകീകൃത നിരക്കും ഏര്‍പ്പെടുത്തുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകും എന്ന് മാത്രം അല്ല മേഖലയുടെ നിലനില്‍പ്പിനും അനിവാര്യമാണ്.


നിലവില്‍ കേരളത്തില്‍ വലുതും ചെറുതുമായി 1000 ത്തോളം സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 850-ഓളംപേര്‍ ഇതിനകം സംഘടനയില്‍ അംഗങ്ങളായി കഴിഞ്ഞു. 
സംഘടന അംഗങ്ങളുടെ യൂണിറ്റുകളില്‍ സേവന നിരക്കുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ഉപഭോക്താക്കള്‍ക്കായി ഏകീകൃത നിരക്കിലുള്ള കാര്‍ഡും ലഭ്യമാക്കും. ഈ നിരക്കുകളില്‍ നിന്നും താഴേക്ക് പോകാനാവില്ല. അടിസ്ഥാന ജോലികള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ ഉണ്ടാകും.അതനുസരിച്ചു നിരക്കില്‍ വര്‍ദ്ധന വരുത്താമെന്നും ഭാരവാഹികള്‍ അറിയിച്ചു.

OTHER SECTIONS