'അര്‍ബന്‍ എയര്‍ മൊബിലിറ്റി' പറക്കും ടാക്സികൾക്കായി ഊബറും നാസയും കൈകോർക്കുന്നു

By Abhirami Sajikumar.10 May, 2018

imran-azhar

 

 

ലോസ് ഏഞ്ചല്‍സ്: പറക്കും ടാക്‌സികള്‍ക്കായി നാസയും ഊബറും കൈകോര്‍ക്കുന്നു. അമേരിക്കന്‍ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി.  നാസ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'അര്‍ബന്‍ എയര്‍ മൊബിലിറ്റി' എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര് എന്നും സൂചനകളുണ്ട്. ഡെലിവറി ഡ്രോണ്‍ സേവനവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

 

ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ഊബര്‍ എലവേറ്റ് ഉച്ചകോടിയില്‍ പറക്കും കാറുകളുടെ ആദ്യ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. എങ്ങിനെ ഇത് പ്രവര്‍ത്തിക്കുമെന്നും ഗുണഫലങ്ങള്‍ എന്തെല്ലാമാണെന്നും പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.


അഞ്ചു വര്‍ഷത്തിനകം ഇത് പുറത്തിറങ്ങുമെന്നാണ് കമ്ബനി കരുതുന്നത്. നാല്  പേർക്കാണ് ഇതിൽ ഒരുനേരം യാത്ര ചെയ്യാൻ കഴിയുന്നത്. മണിക്കുറില്‍ 150 മുതല്‍ 200 മൈല്‍ ദൂരം വരെ വേഗത്തില്‍ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. റോഡില്‍ നിന്നും 2000 അടി ഉയരത്തിലാണ് എയര്‍ക്രാഫ്റ്റ് പറക്കുക.

പൈലറ്റ് തന്നെ ആകും ഇതും നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിന്റെ മാതൃകയിലുള്ള സ്‌കൈപോര്‍ട്ട് വഴിയാണ് ഇതില്‍ കയറുക. ബഹുനിലകെട്ടിടങ്ങള്‍ക്ക് മുകളിലാണ് ഇത്തരം എയര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്.

OTHER SECTIONS