യുഎം മോട്ടോർസൈക്കിൾ വില കുറഞ്ഞു

By BINDU PP.24 Jun, 2017

imran-azhar

 

 

 


അമേരിക്കൻ വാഹന നിർമാതാക്കളായ യുഎം മോട്ടോർസൈക്കിൾസ് ഇന്ത്യൻ മോഡലുകളുടെ വില കുറച്ചു. ജിഎസ്ടിപ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് കമ്പനിയുടെ പുതിയ നടപടി. നിലവിൽ റെനഗേഡ് കമാൻഡോ, റെനഗേഡ് സ്‌പോർട്ട് എസ് എന്നീ രണ്ടും മോഡലുകളാണ് യുഎം മോട്ടോർസൈക്കിൾസ് നിരയിൽ ഇന്ത്യയിലുള്ളത്. ഇതിൽ റെനഗേഡ് കമാൻഡോയ്ക്ക് 5684 രൂപയും റെനഗേഡ് സ്‌പോർട്ട് എസിന് 4199 രൂപയുമാണ് വില കുറച്ചത്.ഇതോടെ റെനഗേഡ് കമാൻഡോയ്ക്ക് 1,84,397 രൂപയും റെനഗേഡ് സ്‌പോർട്ട് എസിന് 1,78,518 രൂപയുമാകും പൂണെ എക്‌സ്‌ഷോറൂം വില.