സഹകരണം പ്രഖ്യാപിച്ച് ഫോർഡും, മഹീന്ദ്രയും; പുതിയ എസ്‌യുവിയുടെ സൂചന നൽകി മുഖചിത്രം

By Web Desk.10 12 2020

imran-azhar

 

 

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഫോര്‍ഡും സഹകരണം പ്രഖ്യാപിച്ച വാർത്തകൾ നാം കേട്ട് മറന്നതാണ്. ഇപ്പോഴിതാ ഫോർഡും മഹീന്ദ്രയും സംയോജിച്ച് പുറത്തിറക്കുന്ന പുത്തൻ എസ്‌യുവിയുടെ മുഖചിത്രങ്ങൾ എന്ന പേരിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

വാഹനത്തിന്റെ മുന്നിലെ ഹെക്‌സാഗണല്‍ ഗ്രില്ലും ഫോര്‍ഡിന്റെ ലോഗോയും മസ്‌കുലര്‍ ബംബറും ഫോഗ് ലാമ്പും എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിന്റെ നേരിയ ഭാഗവും ഉള്‍പ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

 

അതേസമയം ഇരു കമ്പനികളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

മുമ്പ് പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ വാഹനത്തിന്റെ 75 ശതമാനവും മഹീന്ദ്ര എക്‌സ്.യു.വി 500-ന് സമാനമായിരിക്കുമെന്നായിരുന്നു.

 

2021ഓടെ വാഹനം നിരത്തുകളിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

 

OTHER SECTIONS