രാജ്യത്ത് വാഹന വില്‍പനയില്‍ വന്‍ ഇടിവ്

മുംബയ്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് യാത്ര വാഹനങ്ങളുടെ വില്‍പന 51 ശതമാനം ഇടിഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്.ഐ.എ.എം)ന്റെ കണക്ക് പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍

author-image
online desk
New Update
രാജ്യത്ത് വാഹന വില്‍പനയില്‍ വന്‍ ഇടിവ്

മുംബയ്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് യാത്ര വാഹനങ്ങളുടെ വില്‍പന 51 ശതമാനം ഇടിഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്.ഐ.എ.എം)ന്റെ കണക്ക് പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ യാത്ര വാഹനങ്ങള്‍ 1,43,014 എണ്ണമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 2,91,861 വാഹനങ്ങള്‍ വിറ്റുപോയിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ 88.95 ശതമാനം ഇടിവാണുണ്ടായത്. മാര്‍ച്ച് മാസത്തില്‍ 13,027 വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഈ വേളയില്‍ 1,09,022 വാണിജ്യ വാഹനങ്ങള്‍ വിറ്റുപോയിരുന്നു.

ഇരുചക്ര വാഹന വിപണിയില്‍ 39.83 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 8,66,849 ഇരുചക്ര വാഹനങ്ങള്‍ വിറ്റു പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേകലയളവില്‍ 14,40,593 ഏണ്ണമാണ് വിറ്റുപോയത്.

മൊത്തം വില്‍പനയില്‍ 44.95 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉത്പാദനവും വില്‍പനയും നിശ്ചലമായ അവസ്ഥയിലാണ്.

vehicle sales declined