15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണം; 'സ്ക്രാപ് നയം' ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രം

By Sooraj Surendran.09 05 2020

imran-azhar

 

 

ന്യൂ ഡൽഹി: 2020 ജൂലൈ മുതൽ രാജ്യത്ത് 'സ്ക്രാപ് നയം' നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതനുസരിച്ച് 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു കളയും. ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതൽ സാധനങ്ങൾ കിട്ടാൻ സഹായമാകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല കോവിഡ് കാലത്തേ ലോക്ക്ഡൗൺ വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും കരുതുന്നു. സ്ക്രാപ് നയത്തിലൂടെ 2030ൽ ഇന്ത്യയുടെ ഉരുക്ക് ഉൽപാദനം പ്രതിവർഷം 30 കോടി ടൺ ആക്കാനുള്ള ദേശീയ ഉരുക്കു നയ(2017)ത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്. അതേസമയം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുനർരജിസ്ട്രേഷനുള്ള ഫീസ് 25 ഇരട്ടിയിലേറെ ഉയർത്താനും സാധ്യതയുള്ളതായാണ് വിവരം. സ്ക്രാപ്പേജ് നയം നടപ്പാക്കുന്നത് ഓട്ടമൊബീൽ വ്യവസായത്തിന് കൂടുതൽ ശക്തി പകരുമെന്ന് വാഹന കമ്പനി ഉടമകളുമായി നടത്തിയ ചർച്ചയിൽ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും.

 

 

 

 

OTHER SECTIONS