വെസ്പ, ആപ്രീലിയ സ്കൂട്ടറുകൾക്ക് വൻ ഓണം ഓഫറുകൾ

By Web Desk.21 08 2021

imran-azhar

 

 

തിരുവനന്തപുരം: വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് നിർമാതാക്കളായ പിയാജിയോ വൈഹിക്കിൾസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.

 

ഓണം ഓഫറുകളുടെ ഭാഗമായി മുഴുവൻ വെസ്പ, അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് സൗജന്യ ഇൻഷൂറൻസ് ആണ് വാഗ്ദാനം ചെയ്യുന്നത്.

 

ഓരോ പർച്ചേസിനും സൗജന്യമായി "ഓണം കിറ്റ്" ആണ് മറ്റൊരു സമ്മാനം.പത്ത് ശതമാനം മുതൽ കുറഞ്ഞ പലിശയുള്ള കോവിഡ് യോദ്ധാക്കൾക്കുള്ള സീറോ ഡയറക്റ്റ് പർച്ചേഴ്സ് പദ്ധതി, സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് നൂറ് ശതമാനം ധനസഹായത്തോടെ വാഹനം വാങ്ങാനും ഈ കാലയളവിൽ കഴിയും.

 

സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള ജീവനക്കാർക്ക് നൂറ് ശതമാനം ഫണ്ടിംഗോടെ വാഹനം വാങ്ങുവാനുള്ള സൗകര്യം, എക്സ്ചേഞ്ച് വാഹനങ്ങൾക്ക് 5000 രൂപ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

 

OTHER SECTIONS