വോൾവോ കാറുകൾ ഇനി ഇന്ത്യയിൽ

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി സ്വീഡിഷ് കമ്പനിയായ വോൾവോ കാറുകൾ ഇന്ത്യയിൽ നിർമിക്കുന്നു .വോൾവോയുടെ പ്രീമിയം എസ് .യു .വി യായ എക്സ് സി 90 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക .

author-image
Greeshma G Nair
New Update
വോൾവോ കാറുകൾ ഇനി ഇന്ത്യയിൽ

 

കൊച്ചി : മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി സ്വീഡിഷ് കമ്പനിയായ വോൾവോ കാറുകൾ ഇന്ത്യയിൽ നിർമിക്കുന്നു .വോൾവോയുടെ പ്രീമിയം എസ് .യു .വി യായ എക്സ് സി 90 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക .

ഇന്ത്യൻ ആഡംബര കാർ വിപണിയിൽ അഞ്ച് ശതമാനത്തോളം വിഹിതമാണ് വോൾവോയ്ക്ക് ഇപ്പോഴുള്ളത് .കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിൽപ്പനയിൽ 32 ശതമാനം വർധന കൈവരിക്കുക ഉണ്ടായി .2017 ൽ 2,000 കാറുകൾ വിൽക്കാൻ സാധിക്കുമെന്നണ് പ്രതീക്ഷ .ഇത് മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ് .

2020 ആവുമ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10 ശതമാനം വിഹിതമാണ് വോൾവോ ലക്ഷ്യമിട്ടിരിക്കുന്നത് .

ബംഗളുരുവിലെ പ്ലാന്റിൽ നിന്ന് ഈ വർഷം തന്നെ എക്സ് സി 90 പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു .

volvo