വോൾവോ കാറുകൾ ഇനി ഇന്ത്യയിൽ

By Greeshma G Nair.19 May, 2017

imran-azhar

 

 


കൊച്ചി : മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി സ്വീഡിഷ് കമ്പനിയായ വോൾവോ കാറുകൾ ഇന്ത്യയിൽ നിർമിക്കുന്നു .വോൾവോയുടെ പ്രീമിയം എസ് .യു .വി യായ എക്സ് സി 90 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക .

 

ഇന്ത്യൻ ആഡംബര കാർ വിപണിയിൽ അഞ്ച് ശതമാനത്തോളം വിഹിതമാണ് വോൾവോയ്ക്ക് ഇപ്പോഴുള്ളത് .കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിൽപ്പനയിൽ 32 ശതമാനം വർധന കൈവരിക്കുക ഉണ്ടായി .2017 ൽ 2,000 കാറുകൾ വിൽക്കാൻ സാധിക്കുമെന്നണ് പ്രതീക്ഷ .ഇത് മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ് .

 

2020 ആവുമ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10 ശതമാനം വിഹിതമാണ് വോൾവോ ലക്ഷ്യമിട്ടിരിക്കുന്നത് .

 

ബംഗളുരുവിലെ പ്ലാന്റിൽ നിന്ന് ഈ വർഷം തന്നെ എക്സ് സി 90 പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു .

OTHER SECTIONS