യമഹ MT-09 ഇന്ത്യയിലവതരിച്ചു

By Anju N P.28 Nov, 2017

imran-azhar

 


ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹയുടെ നേക്കഡ് റോഡ്സ്റ്റര്‍ MT-09 ഇന്ത്യയിലവതരിച്ചു. ഡല്‍ഹി എക്‌സ്‌ഷോറൂം 10.88 ലക്ഷം രൂപയ്ക്കാണ് 2018 MT-09 മോഡല്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും പുതിയ കളര്‍ സ്‌കീമിലും അപ്‌ഡേഷനുകളിലും മാറ്റം വന്നിട്ടുണ്ട്. ബ്ലൂയിഷ് ഗ്രെയ് സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെയ് എന്നീ നിറങ്ങളിലാണ് പുതിയ MT-09 ലഭ്യമാവുക.

 

യമഹയുടെ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ പുതിയ MT-09 ലഭ്യമാക്കിയിട്ടുണ്ട്. ഡ്യൂവല്‍ ഹെഡ്ലാമ്പുകളും മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കും ബൈക്കിനൊരു അഗ്രസീവ് ലുക്ക് പകരുന്നുണ്ട്. 113.4 ബിഎച്ച്പിയും 87.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 847 സിസി ലിക്വിഡ്-കൂള്‍ഡ് ത്രീ-സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സും എന്‍ജിനില്‍ ഇടംതേടിയിട്ടുണ്ട്.

OTHER SECTIONS