ക്ലാസിക് യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കും

ജാവ ബ്രാന്റിനെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസ്സിക്ക് ലെജന്റ്സ് തിരികെ നിരത്തിലെത്തിച്ചു പോലെ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിനെ പുനരുദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്ലാസ്സിക്ക് ലെജന്‍ഡ്സ്.

author-image
online desk
New Update
ക്ലാസിക് യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കും

ജാവ ബ്രാന്റിനെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസ്സിക്ക് ലെജന്റ്സ് തിരികെ നിരത്തിലെത്തിച്ചു പോലെ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിനെ പുനരുദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്ലാസ്സിക്ക് ലെജന്‍ഡ്സ്. യെസ്ഡിയുടെ ഔദ്യോഗിക ഇന്‍സറ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ എല്ലാം ഇപ്പോള്‍ ജീവന്‍ വയ്ച്ചു തുടങ്ങിയിട്ടുണ്ട്. യെസ്ഡി ബ്രാന്റിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഇപ്പോള്‍ യെസ്ഡിയുടെ എല്ലാ മോഡലുകളുടേയും വിവരങ്ങളും, ടെക്ക്നിക്കല്‍ ഫീച്ചറുകളും ലഭ്യമാണ്. ഇതോടൊപ്പം നിലവിലുള്ള യെസ്ഡി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനവുമായുള്ള പ്രിയപ്പെട്ട നിമിഷങ്ങളും, യാത്രകളും, കഥകളുമെല്ലാം പങ്ക് വയ്ക്കാന്‍ സ്റ്റോറീസ് എന്നൊരു പ്രത്യേക വിഭാഗവും ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഐതിഹാസിക വാഹനത്തിന്റെ തിരിച്ചു വരവിനെപ്പറ്റി ഔദ്യോഗികമായ ഉറപ്പൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാലും 2020 ഓട്ടോ എക്സ്പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംഭവിച്ചാല്‍ രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാവും. രാജ്യത്ത് ഇന്നും വളരെയധികം ആരാധകരുള്ള വാഹനമാണ് യെസ്ഡി. അതിനാല്‍ തന്നെ യെസ്ഡി ബ്രാന്‍ഡിനെ തിരികെ നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ക്ലാസ്സിക്ക് ലെജന്‍ഡ്സിന് വളരെ വലിയൊരു സാഹസിക സംരംഭമായിരിക്കും. ജാവയുമായി യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഘടകങ്ങള്‍ പങ്കിട്ടേക്കാം. ജാവയ്ക്കു കരുത്ത് പകരുന്ന അതേ എഞ്ചിന്‍ തന്നെ നമ്മുക്ക് യെസ്ഡിയിലും കാണാന്‍ സാധിച്ചേക്കാം എന്നാല്‍ യെസ്ഡിക്കായി ഇവ പ്രത്യേകം ട്യൂണ്‍ ചെയ്തേക്കാം.

വാഹനങ്ങളുടെ ഘടകങ്ങള്‍ പങ്ക് വയ്ക്കും വഴി ഉത്പാദന ചിലവും കുറയ്ക്കാന്‍ സാധിക്കും, അതുവഴി വാഹനവും ആകര്‍ഷകമായ വിലയില്‍ പുറത്തിറക്കാന്‍ സാധിക്കും. 490 രൂപക്ക് 1 കോടിയുടെ ടേം ഇന്‍ഷ്വറന്‍സ് പ്ലാന്‍ ഭാവി സുരക്ഷിതമാക്കൂ മാസം 490 രൂപക്ക് 1 കോടിയുടെ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഭാവി സുരക്ഷിതമാക്കൂ മാസം 490 രൂപക്ക് 1 കോടിയുടെ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഭാവി സുരക്ഷിതമാക്കൂ എഴുപതുകളിലും, എണ്‍പതുകളിലും, തൊണ്ണൂറുകളുടെ അവസാനം വരെ ഏറ്റവും പ്രചാരമുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായിരുന്നു യെസ്ഡി. ഇന്നും പ്രൗഢിക്ക് ഒട്ടും കുറവില്ലാതെ തലമുറ തലമുറകളായി ഇവ കൈമാറി പോകുന്നു.

യെസ്ഡി ബൈക്ക് നിരയില്‍ നിവധി മോഡലുകള്‍ ഉണ്ടായിരുന്നു. ക്ലാസ്സിക്ക്, റോഡ് കിംഗ്, ഓയില്‍ കിംഗ്, ഡീലക്സ്, മൊനാര്‍ക്ക്, 350, 175 എന്നിവയായിരുന്നു പ്രമുഖ യെസ്ഡി മോഡലുകള്‍. ഇതിഹാസങ്ങളായ റോഡ് കിംഗ്, ക്ലാസ്സിക്ക്, ഡീലക്സ് മോഡലുകളാവും വീണ്ടും നവജീവന്‍ പ്രാപിച്ച് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പുനരുദ്ധീകരിക്കുന്ന യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് പഴയ റെട്രോ ലുക്കും സ്റ്റൈലും തന്നെയാവും നിര്‍മ്മാതാക്കള്‍ നല്‍കുക. പുതിയ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ചുള്ള സംവിധാനങ്ങളുമുണ്ടാവും. റോഡ് കിംഗായിരുന്നു യെസ്ഡി നിരയിലെ ഏറ്റവും ജനപ്രിയമായ മോട്ടോര്‍സൈക്കിള്‍. 1978 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തില്‍ മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്ന ഐഡിയല്‍ ജാവ എന്ന കമ്പനിയായിരുന്നു യെസ്ഡി നിര്‍മ്മിച്ചിരുന്നത്. ജരോസ്ലവ് ഫാല്‍റ്റ എന്ന മോട്ടോക്രോസ്സ് റേസര്‍ ഉപയോഗിച്ചിരുന്ന, 1974 മോട്ടോക്രോസ് ലോകചാമ്പ്യഷിപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഇദ 250 എന്ന വാഹനത്തെ ആസ്പദമാക്കിയായിരുന്നു റോഡ്കിങ് നിര്‍മ്മിച്ചിരുന്നത്.

എഴുപതുകളില്‍ പുറത്തിറക്കിയ മോഡലായിരുന്നു ഓയില്‍ കിംഗ്. 2T ഓയില്‍ പെട്രോളുമായ ഇടകലര്‍ത്താന്‍ വാഹനത്തില്‍ ഒരു ഓയില്‍ പമ്പ് ഘടിപ്പിച്ചിരുന്നു. എന്നാല്‍ ബൈക്കിന്റെ തുടര്‍ച്ചയായ ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് വാഹനം നിര്‍ത്തലാക്കുകയായിരുന്നു. നിര്‍ത്തലാക്കിയ ഓയില്‍ കിംഗ് മോഡലിലെ എഞ്ചിന്‍ കേസിങ്ങുകളാണ് പിന്നീട് റോഡ് കിംഗ് മോഡലുകളില്‍ ഉപയോഗിച്ചത്. അതുകൊണ്ടാണ് എല്ലാ റോഡ് കിംഗ് മോഡലുകളിലും ഓയില്‍ പമ്പ് ഇല്ലെങ്കിലും മുന്നിലേക്ക് എഞ്ചിന്‍ കേസിന്റെ ഒരു ഭാഗം തള്ളി നില്‍ക്കുന്നത്. 1993 -ല്‍ നിര്‍മ്മാതാക്കള്‍ വാഹനത്തിലെ കോണ്ടാക്ട് ബ്രേക്കര്‍ ഇഗ്‌നിഷന്‍ ഇലക്ട്രോണിക്ക് ഇഗ്‌നിഷന്‍ യൂണിറ്റുമായി മാറ്റി സ്ഥാപിച്ചു. ബൈക്കുകളുടെ മൈലേജ് 30 സതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായിച്ചെങ്കിലും വില്‍പ്പനയിലെ ഇടിവ് 1996 -ല്‍ കമ്പനിയെ വല്ലാതെ വലച്ചു. 1996 മോട്ടോ എക്സ്പോയില്‍ യെസ്ഡി മൊണാര്‍ക്കിനെ അവതരിപ്പിച്ചു. 350 മോഡലില്‍ നിന്ന് കടംകൊണ്ട ഇരട്ട ഫ്രെയിമുകളും, ഫ്യുവല്‍ ടാങ്കുമായിട്ടായിരുന്നു മൊണാര്‍ക്കിന്റെ വരവ്. ബൈക്കിന്റെ എഞ്ചിന്‍ റോഡ് കിംഗ് മോഡലില്‍ നിന്നുമായിരുന്നു. സാധാരണ 16 ഇഞ്ച് റിമ്മുകളേ അപേക്ഷിച്ച് 18 ഇഞ്ച് റിമ്മുകളുമായി പുറത്തിറങ്ങിയ ആദ്യ മോഡലും ഇതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വാഹനത്തിന്റെ വില്‍പ്പന വളരെ കുറവായിരുന്നതിനാല്‍ ഈ മോഡലും പിന്‍വലിക്കുകയായിരുന്നു.

 

 

yezdi bikes