BUSINESS

കസ്റ്റമറെ റോൾസ് റോയ്സിൽ വീട്ടിലെത്തിക്കാൻ ഡ്രൈവറായി ബോബി ചെമ്മണൂർ

ഒറ്റപ്പാലം : കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂമിൽ നിന്നും ആഢംബര കാറായ റോൾസ് റോയ്‌സിൽ ഉപഭോക്താക്കൾക്ക് വീട്ടിലെത്താം. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാർ ഡ്രൈവ് ചെയ്യുക. എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നൽകാത്ത ഈ അപൂർവ ഓഫർ പ്രഖ്യാപിച്ചത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് പുറത്തിറക്കി. സ്വർണത്തിന്റെ ആദ്യവില്പന ഉമ്മർ, ഡയമണ്ടിന്റെ ആദ്യവില്പന മീര എന്നിവർ നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സിയാസ്, ജലീൽ, എ കെ ജി എസ് എം എ പ്രസിഡന്റ് വിനിൽ, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ വി വി ഇ എസ് മുൻ ഭാരവാഹി ഹംസ എന്നിവർ ആശംസയർപ്പിച്ചു.

ബാങ്കിങ് സേവനങ്ങൾ ഗ്രാമങ്ങളിലേക്ക്... ഗ്രാമ സമ്പർക്ക അഭിയാനുമായി പഞ്ചാബ് നാഷണൽ ബാങ്ക്

വണ്ടൂർ: പുത്തൻ ബാങ്കിങ് സേവനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുവാനായി ഗ്രാമ സമ്പർക്ക അഭിയാനുമായി പഞ്ചാബ് നാഷണൽ ബാങ്ക്. മഹാത്മാഗാന്ധിയുടെ 150 ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ട് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഭാരതസർക്കാരിന്റെ ആത്മനിർഭർ ഭാരത് അധിഷ്ഠിതമാക്കി തുടങ്ങിയ പരിപാടിയിൽ ഡിജിറ്റൽ ബാങ്കിങ്, കാർഷിക വായ്പ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.അർഹരായ എല്ലാവര്ക്കും കാർഷിക വായ്പകൾ ലഭ്യമാക്കുക, ഡിജിറ്റൽ ബാങ്കിങ്ങിനെ പറ്റിയും സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ പറ്റിയും ബോധവൽക്കരണം നടത്തുക, ഗ്രാമീണ മേഖലയിൽ ചുരുങ്ങിയ ചിലവിൽ ലൈഫ് ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക തുടങ്ങി ഈ വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന പലവിധ പരിപാടികളുടെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയത്.

ജാക്ക് മായെ മറികടന്ന്, ചൈനയിലെ ധനികനായി ഷോങ് ഷാൻഷാൻ

പ്രശസ്ത ചൈനീസ് ബോട്ടിൽ വാട്ടർ ബ്രാൻഡായ നോങ്ഫു സ്പ്രിംഗിന്റെ സ്ഥാപകനായ ഷോങ് ഷാൻഷാൻ അലിബാബ (ബാബ) സ്ഥാപകൻ ജാക്ക് മായെ മറികടന്ന് രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയെന്ന് ബ്ലൂംബെർഗ് കോടീശ്വരൻ സൂചികയിൽ പറയുന്നു. ജാക്ക് മാ, പോണി മാ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, സോംഗ് ഒരു സാങ്കേതിക സംരംഭകനല്ല. നോങ്‌ഫു സ്പ്രിംഗിലെ തന്റെ ഓഹരിക്ക് പുറത്ത്, വാക്സിൻ നിർമ്മാതാക്കളായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസിയുടെ തലവനാണ്. ആ കമ്പനി ഈ വർഷം ഷാങ്ഹായിയിൽ പരസ്യമായി, ഇത് സോങ്ങിന്റെ സമ്പത്ത് വർദ്ധിപ്പിക്കാനും സഹായിച്ചു.

Show More