ഫോബ്സ് യുവകോടിശ്വരന്മാരുടെ പട്ടികയില്‍ ഡോ ഷഷീര്‍ വയലില്‍

By praveen prasannan.13 Sep, 2017

imran-azhar

അബുദാബി: ഫോബ്സ് ബിസിനസ് മാസികയുടെ മികച്ച ഇന്ത്യന്‍ യുവ കോടീശ്വരന്മാരുടെ പട്ടികയില്‍ മലയാളി. ഡോ ഷംഷീര്‍ വയലില്‍ ആണ് അമേരിക്ക ആസ്ഥാനമായ ബിസിനസ് മാഗസിന്‍റെ ആദ്യ പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ചത്.

ഗള്‍ഫിലെയും ഇന്ത്യയിലേയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഷഷീര്‍ വയലില്‍ 157 കോടി യു എസ് ഡോളറിന്‍റെ ആസ്തിയുമായാണ് പട്ടികയില്‍ രണ്ടാമനായി ഇടം പിടിച്ചത്.

ഈ വര്‍ഷം 2043 പേരാണ് ഫോബ്സിന്‍റെ കണക്കനുസരിച്ച് കോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം കോടീശ്വരന്മാരുടെ എണ്ണം 1810 ആയിരുന്നു. ആദ്യമായാണ് ഫോബ്സ് പട്ടികയില്‍ കോടീശ്വരന്മാരുടെ എണ്ണം 2000 കവിയുന്നത്.

കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റല്‍ , ഡല്‍ഹിയിലെ റോക്ക് ലാന്‍ഡ് എന്ന മൂന്ന് ആധുനിക ആശുപത്രികള്‍ അടക്കം ഇരുപതോളം ആശുപത്രികളുടെയും മെഡിക്കല്‍ സെന്‍ററുകളുടെയും ഉടമയാണ് ഡോ ഷംഷീര്‍ വയലില്‍. രാജ്യാന്തര മരുന്ന് നിര്‍മ്മാണകന്പനിയുടെയും ഫാര്‍മസികളും ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുണ്ട്. കൊഴിക്കോട് സ്വദേശിയാണ് ഡോ ഷംഷീര്‍ വയലില്‍.

OTHER SECTIONS