മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ വ​ൻ കു​തി​പ്പ് ; ഫോ​ബ്സ് പട്ടികയിൽ രണ്ടാം സ്ഥാനം

By Greeshma G Nair.18 May, 2017

imran-azhar

 

 

 

 

 

ന്യൂഡൽഹി: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തിയിൽ വൻ കുതിപ്പ്. കഴിഞ്ഞ അഞ്ച് മാസത്തെ ആസ്തിയിൽ 45000 കോടി രൂപയുടെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രിയുടെ ഒാഹരി മൂല്യവും ഉയർന്നിട്ടുണ്ട് .ജിയോയുടെ വരവാണ് ആസ്തിയിൽ ഇത്രയ്ക്ക് കുതിപ്പ് ഉണ്ടാകാൻ കാരണം .

 

ഇതോടെ ഫോബ്സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയിൽ മുകേഷ് അംബാനിയും ഇടംനേടി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്.

 

മുകേഷ് അംബാനിക്ക് 2990 കോടി ഡോളറിന്‍റെ ആസ്തിയുള്ളതായാണ് കഴിഞ്ഞ ദിവസം കണക്കാക്കിയത്. ഡിസംബറിലെ കണക്കനുസരിച്ച് 710 കോടി ഡോളറിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

 

ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയ മേഖലയിൽ ലാഭമുണ്ടാക്കിയ വ്യക്തി ടെലികോം രംഗത്തേക്ക് വരികയും സ്പീഡ് ഇന്‍റർനെറ്റ്, കുറഞ്ഞ കോൾ നിരക്ക് തുടങ്ങിയവ നല്കി ചുരുങ്ങിയ നാളുകൾകൊണ്ട് 10 കോടി ഉപയോക്താക്കളെ നേടിയത് ഫോബ്സ് പരാമർശിച്ചു.

 

 

 

 

OTHER SECTIONS