ഒരു കേക്കിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ! പുതിയ തന്ത്രവുമായി ബേക്കറിയുടമ

By Anju N P.23 09 2018

imran-azhar


റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെട്രോള്‍ വില മുന്നേറുകയാണ്. പെട്രോള്‍ വില നൂറു കടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ദിനം പ്രതി പെട്രോള്‍ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ട്രോളുകളാണ് പെട്രോള്‍ വിലവര്‍ധനവിനെതിരെ വന്നിരിക്കുന്നത്. ഈ സാഹചര്യം മുതലാക്കി പുതിയ കച്ചവട തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒരു ബേക്കറിയുടമ. ഒരു കിലോഗ്രാമിന്റെ പിറന്നാള്‍ കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുന്ന ഓഫറാണ് ഇത്.

OTHER SECTIONS