500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ഫൈബര്‍ 5

By S R Krishnan.31 May, 2017

imran-azhar

 

മുംബൈ: റിലയന്‍സ് ജിയോ ഓഫറിനു പിന്നാലെ റിലയന്‍സ് ബ്രോഡ് ബാന്‍ഡ് സേവനം ആരംഭിക്കുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാനിനൊപ്പമായിരിക്കും ദീപാവലിയോടെ ബ്രോഡ് ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നത്. 100 എംപിബിഎസ് ശേഷിയോടെയായിരിക്കും ജിയോ ഫൈബര്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുക. നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ജിയോ ഫൈബര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ജനസാന്ദ്രതയേറിയ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട് മെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കാനും പിന്നീട് 100 സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുമാണ് ജിയോയുടെ നീക്കം.
സെപ്തംബറില്‍ ജിയോ മൊ ബൈല്‍ കണക്ഷന്‍ ആരംഭിച്ചതിന് സമാനമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനകീയമായി ബ്രോഡ്ബാന്‍ഡ് സര്‍വ്വീസും ആരംഭിക്കാനാണ് ജിയോയുടെ നീക്കം. ജിയോ ഫൈബറിന്റെ മുഖ്യ ആകര്‍ഷണം വേഗതയാണ്. ഗെയിമുകളും സിനിമയും ഒരുമിനിറ്റിനുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നതായിരിക്കും ജിയോ ഫൈബര്‍. ജിയോയുടെ വരവ് വയര്‍ ബ്രോഡ് ബാന്‍ഡ് സേവന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവെയ്ക്കുമെന്നാണ് കരുതുന്നത്.

OTHER SECTIONS