വീ-ഗാര്‍ഡിന്റെ ലാഭം 35 ശതമാനം ഉയര്‍ന്നു

വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദമായ ജൂലായ്-സെപ്റ്റംബറില്‍ 58.95 കോടി രൂപ ലാഭം.

author-image
Web Desk
New Update
വീ-ഗാര്‍ഡിന്റെ ലാഭം 35 ശതമാനം ഉയര്‍ന്നു

കൊച്ചി: വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദമായ ജൂലായ്-സെപ്റ്റംബറില്‍ 58.95 കോടി രൂപ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 35 ശതമാനം അധികമാണിത്.

പ്രവര്‍ത്തന വരുമാനം 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധിച്ച് 1,133.75 കോടി രൂപയിലെത്തി. മൊത്ത വരുമാനം 989 കോടി രൂപയില്‍ നിന്ന് 1,147.91 കോടി രൂപയിലേക്ക് വര്‍ധിച്ചു.

കടബാധ്യത സെപ്റ്റംബര്‍ 30 ലെ കണക്കുപ്രകാരം 292 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ 420 കോടി രൂപയില്‍ നിന്ന് ബാധ്യത കുത്തനെ കുറഞ്ഞു. കമ്പനിയുടെ കൈവശമുള്ള കാശ്, കാശ് തത്തുല്യ ആസ്തി 40 കോടി രൂപയില്‍ നിന്ന് 90 കോടി രൂപയായും വര്‍ധിച്ചു.

business net profit V-Guard Industries