5ജി സ്പെക്ട്രം ലേലം വൈകുന്നു

By Kavitha J.05 Aug, 2018

imran-azhar

 

ന്യൂഡല്‍ഹി: 5ജി സ്പെക്ട്രം ലേലം താമസിക്കുന്നു. രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് കൊണ്ടുവരുന്നതിനുള്ള 5ജി സ്പെക്ട്രത്തിന് ട്രായ് അനുമതി നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ലേലം വൈകിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലേലവുമായ് ബന്ധപ്പെട്ട വിലയും വ്യവസ്ഥകളുമടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം തന്നെ ട്രായ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 2016ല്‍ ഇത് സംബന്ധിച്ച ലേലം നടത്തിയിരുന്നുവെങ്കിലും 700 മെഗാഹെര്‍തിസിന് 11,500 കോടി എന്ന കൂടിയ തുകയ്ക്ക് ആരും ലേലമെടുത്തിരുന്നില്ല. ഇപ്പോള്‍ ട്രായ് മെഗാഹെര്‍തിസിന് 492 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്പെക്ട്രത്തിന്റെ അടിസ്ഥാന വില ട്രായ് കേന്ദ്രത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് നിശ്ചയിക്കപ്പെടുക. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ്, ജിയോ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നത്.

OTHER SECTIONS