5ജി സ്‌പെക്ട്രം ലേലത്തിന് ഇന്ന് തുടക്കമാകും

5ജി സ്‌പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണിത്. ലേലത്തിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചായിരിക്കും രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 5ജിയില്‍ 10 മടങ്ങ് ഇന്റര്‍നെറ്റ് വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Priya
New Update
5ജി സ്‌പെക്ട്രം ലേലത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണിത്. ലേലത്തിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചായിരിക്കും രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 5ജിയില്‍ 10 മടങ്ങ് ഇന്റര്‍നെറ്റ് വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വര്‍ഷം അവസാനിക്കന്നതോടെ തിരഞ്ഞെടുക്കുന്ന മെട്രോ നഗരങ്ങളില്‍ സേവനം ലഭ്യമായേക്കും.റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.ലേലത്തില്‍ റിലയന്‍സ് ജിയോയും എയര്‍ടെലുമായിരിക്കും സജീവമായി പങ്കെടുക്കുക.

 

മറ്റ് 3 കമ്പനികളേക്കാള്‍ ഇരട്ടി പണമാണ് റിലയന്‍സ് ജിയോ കെട്ടിവച്ചത്. കെട്ടിവച്ച തുകയുടെ 9 ഇരട്ടിയോളം മൂല്യമുള്ള സ്‌പെക്ട്രമാണ് ഒരു കമ്പനിക്ക് സ്വന്തമാക്കാവുന്നത്. ഇതനുരിച്ച് 14,000 കോടി രൂപ കെട്ടിവച്ച റിലയന്‍സ് ജിയയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം വാങ്ങാം. 5,500 കോടി കെട്ടിവച്ച എയടര്‍ടെലിന് 49,500 കോടിയുടെ സ്‌പെക്ട്രം വാങ്ങാം.

വോഡഫോണ്‍ഐഡിയ (വിഐ) ആകട്ടെ കെട്ടിവച്ചത് 2,200 കോടി രൂപ മാത്രമാണ്. ഇതുവഴി 19,800 കോടിയുടെ സ്‌പെക്ട്രം ലഭിക്കാം. ഏതാനും സര്‍ക്കിളുകളിലേക്ക് മാത്രമായിരിക്കും വിഐയുടെ ബിഡ് എന്നു ചുരുക്കം.അദാനി ഗ്രൂപ്പ് കെട്ടിവച്ചത് 100 കോടിയായതിനാല്‍ സ്‌പെക്ട്രത്തിന് പരമാവധി 900 കോടി രൂപ വരെ മാത്രമേ ചെലവഴിക്കൂ.അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നത് സ്വകാര്യ 5ജി ശൃംഖലകള്‍ വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്.

 

5ജിക്ക് മുന്‍പായി ഇലക്ട്രിക് പോസ്റ്റുകള്‍, മെട്രോ പില്ലറുകള്‍, ട്രാഫിക് ലൈറ്റുകള്‍, വഴിവിളക്കുകള്‍ തുടങ്ങിയവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്‌മോള്‍ സെല്‍) പ്രക്രിയയുമായി ബന്ധപ്പെട്ട പഠനം രാജ്യത്ത് നാല് സ്ഥലങ്ങളിലായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൂര്‍ത്തിയാക്കി.

ഡല്‍ഹി വിമാനത്താവളം, കണ്ട്‌ല തുറമുഖം, ബെംഗളൂരു മെട്രോ റെയില്‍, ഭോപ്പാല്‍ സ്മാര്‍ട് സിറ്റി എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം. നിലവിലെ മൊബൈല്‍ ടവറുകള്‍ ഒരു വലിയ മേഖലയില്‍ കവറേജ് നല്‍കുന്നവയാണെങ്കില്‍ 5ജി ടവറുകള്‍ ഒരു ചെറിയ പ്രദേശം മാത്രം കവര്‍ (സ്‌മോള്‍ സെല്‍) ചെയ്യുന്നതായിരിക്കും.

 

5g spectrum