ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പൊതു-സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ).

author-image
Priya
New Update
ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ഡല്‍ഹി: ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പൊതു-സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ).

 

അടുത്ത മാസം 4 മുതല്‍ 11 വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

നാല് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളില്‍ പുറംകരാര്‍ ജോലിക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

bank strike