എയര്‍ടെല്‍ സിഇഒ രാജിവച്ചു

By sruthy sajeev .23 Dec, 2017

imran-azhar

 
ന്യൂഡല്‍ഹി: എയര്‍ടെല്‍ മേധാവി ശശി അറോറ രാജിവെച്ചു. എയര്‍ടെല്‍പേയ്‌മെന്റ്‌സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്നു അറോറ. ഉപഭോക്താക്കളുടെ എല്‍പിജി സബ്‌സിഡി അതത് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു പകരം അവരുടെ അനുവാദമില്‌ളാതെ പേമെന്റ് ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക്
മാറ്റിയതിനെ തുടര്‍ന്ന് സ്‌പെഷല്‍ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) എയര്‍ടെലിന്റെ ഇകെവൈസി ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതാണ് രാജിയിലേക്ക് നയ
ിച്ചതെന്നാണ് വിവരം. 2006 മുതല്‍ എയര്‍ടെലില്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ശശി അറോറ കഴിഞ്ഞ ജൂണിലാണ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ തലപ്പെത്തെത്ത
ിയത്.

OTHER SECTIONS