ബേബി ക്ലോത്തിങ് സ്റ്റോറുമായി ആമസോണ്‍ ഫാഷന്‍

By Raji Mejo.13 Mar, 2018

imran-azhar

 

 

 

കൊച്ചി:ഒരു ലക്ഷത്തിലധികം പുതിയ സെലക്ഷനുകളുമായി ആമസോണ്‍ ഫാഷന്‍ ഇന്ത്യയില്‍ ആദ്യമായി ആമസോണ്‍ ബേബി ക്ലോത്തിങ് സ്റ്റോര്‍ ആരംഭിച്ചു. നവജാത ശിശുക്കളായ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ പുതിയ ഫാഷന്‍ തുണിത്തരങ്ങള്‍ ഈ സ്റ്റോറില്‍ ലഭ്യമാണ്. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ തുണിത്തരങ്ങളും അനുബന്ധ സാമഗ്രികളുമാണ് ബേബി ക്ലോത്തിങ് സ്റ്റോര്‍ വഴി ലഭ്യമാകുക.
'ആമസോണില്‍ തന്നെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന വിഭാഗമാണ് കിഡ്‌സ് വെയര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ കിഡ്‌സ് വെയര്‍ വില്‍പ്പനയില്‍ 80ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ 60ശതമാനവും രാജ്യത്തെ രണ്ടാംകിട മൂന്നാം കിട നഗരങ്ങളില്‍ നിന്നുമാണ്. ഈ വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ചാണ് ആമസോണ്‍ ഫാഷന്‍ ബേബി ക്ലോത്തിങ് സ്റ്റോര്‍ ആരംഭിക്കുന്നത്', ആമസോണ്‍ ഫാഷന്‍ ഹെഡ്, അരുണ്‍ സിര്‍ദേശ്മുഖ് വ്യക്തമാക്കി.

ജനപ്രിയമായ പ്രദേശിക ബ്രാന്‍ഡുകളും, മദേഴ്സ് കെയര്‍, യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനിറ്റന്‍, ജിനി ആന്‍ഡ് ജോണി, ബേബി ഗ്യാപ്, 612 ലീഗ് തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര ബ്രാന്‍ഡുകളും ബേബി സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 രൂപമുതല്‍ വിലയുള്ള തുണിത്തരങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. ടി ഷര്‍ട്ടുകള്‍, മറ്റ് തുണിത്തരങ്ങള്‍, റോംപര്‍ സ്യുട്‌സ്, ക്ലോത്തിങ് സെറ്റുകള്‍, ബോഡി സ്യൂട്ടുകള്‍, പലതരം വോക്കറുകള്‍, തുടങ്ങി കൊച്ചു കുട്ടികള്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പ്രൊഡക്ടുകള്‍ എല്ലാം തന്നെ ആമസോണ്‍ പ്രൈം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ആമസോണ്‍ പ്രൈം ആനുകൂല്യങ്ങളും ഇതില്‍ ലഭ്യമാകും. ഇന്ത്യയില്‍ തന്നെ 100ലധികം നഗരങ്ങളില്‍ സൗജന്യ വിതരണ ആനുകൂല്യങ്ങള്‍ ആമസോണ്‍ പ്രൈം വാഗ്ദാനം നല്‍കുന്നുണ്ട്. കൊച്ചു കൂട്ടികള്‍ക്കാവശ്യമായ ഏറ്റവും പുതിയ ഫാഷന്‍ വസ്ത്രങ്ങളും, മറ്റ് സാമഗ്രികളും എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക എന്നതാണ് ബേബി ക്ലോത്തിങ് സ്റ്റോറിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നത്

 

OTHER SECTIONS