കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിഎസ്എന്‍എല്‍ സേവനം; കൂടാതെ 871 പുതിയ ടവറുകളും

ഇനി പഞ്ചാബില്‍ മാത്രമല്ല കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിഎസ്എന്‍എല്‍ സേവനമെത്തും. പഞ്ചാബില്‍ വെച്ചാണ് 4 ജിയുടെ ട്രയല്‍ നടക്കുന്നത്. ഇത് കഴിഞ്ഞാലുടന്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭിക്കും.

author-image
Web Desk
New Update
കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിഎസ്എന്‍എല്‍ സേവനം; കൂടാതെ 871 പുതിയ ടവറുകളും

ന്യൂഡല്‍ഹി: ഇനി പഞ്ചാബില്‍ മാത്രമല്ല കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിഎസ്എന്‍എല്‍ സേവനമെത്തും. പഞ്ചാബില്‍ വെച്ചാണ് 4 ജിയുടെ ട്രയല്‍ നടക്കുന്നത്. ഇത് കഴിഞ്ഞാലുടന്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭിക്കും.

കേരളത്തില്‍ നിലവിലുള്ള 6,052 ടവറുകളു 4ജി ആക്കി മാറ്റും. കൂടാതെ, ആദ്യഘട്ടത്തില്‍ 4ജിയുടെ 871 പുതിയ ടവറുകളും വരും.ഇതോടെ കവറേജ് കുറവുള്ള സ്ഥലങ്ങളില്‍ പോലും ബിഎസ്എന്‍എല്‍ ശൃംഖല എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്എന്‍എലിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന ടെലികോം സര്‍ക്കിളുകളാണ് ആദ്യം 4 ജി എത്തുക. കഴിഞ്ഞ വര്‍ഷം ഏകദേശം 1,656 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.

വളരെ പെട്ടന്ന് തന്നെ ടവറില്‍ സ്ഥാപിക്കാനുള്ള 4 ജി ഉപകരണങ്ങളെത്തിക്കും. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ്(ടിസിഎസ്) ആണ് 4 ജി സാങ്കേതികവിദ്യ നല്‍കുന്നത്. കേരളത്തിന് ഉള്‍പ്പടെ ബിഎസ്എന്‍എലിന് ടെലികോം സ്‌പെക്ട്രം അനുവദിച്ചിരുന്നു.

bsnl kerala 4g