ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

By UTHARA.05 12 2018

imran-azhar


മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു . സെന്‍സെക്‌സ് 237 പോയിന്റ് നഷ്ടത്തില്‍ 35897ലും നിഫ്റ്റി 76 പോയിന്റ് താഴ്ന്ന് 10792ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്‌ഇയിലെ 471 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലയപോൾ 957 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

 

ഒഎന്‍ജിസി, എന്‍ടിപിസി, ഐഒസി, എച്ച്‌പിസിഎല്‍, ബിപിസിഎല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഗെയില്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് ഇപ്പോൾ .അതേ സമയം ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ, ഐടിസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .