ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍; യു.എഫ്.സി ജേതാക്കളായി

By Anju N P.18 May, 2018

imran-azhar


കവരത്തി: ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പാതാമത് സീസണിന്റെ ഫൈനലില്‍ യു.എഫ്.സി ജേതാക്കളായി. ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബിനെയാണ് യു.എഫ്.സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞമത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗഔട്ടിലൂടെയാണ് 4-2 എന്ന നിലയില്‍ യു.എ.ഫ്‌സി കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുട്‌ബോള്‍ ക്ലബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

സമാപനചടങ്ങില്‍ ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ.ബുസാര്‍ ജംഹര്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ടി.കാസിം, പി. ഹബീബ്, ലക്ഷദ്വീപ് അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് എം. താഹ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍
സംബന്ധിച്ചു