ഓഹരി വിപണി കുതിക്കുന്നു; റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്സ്

By SUBHALEKSHMI B R.20 Dec, 2017

imran-azhar

മുംബൈ: ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഓഹരിവിപണിലെ സ്വാധീനം തുടരുന്നു. ബിജെപിയുടെ വിജയം ഓഹരി വിപണിക്ക് കരുത്തേകിയിരിക്കുകയാണ്. രാവിലെ 33,928.59 പോയിന്‍റുകളോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 28 പോയിന്‍റ് നേട്ടത്തോടെ 33,956.31ന്‍റെ റിക്കാര്‍ഡ് നേട്ടം കൈവരിച്ചു.

 

നിഫിറ്റിയും റിക്കാര്‍ഡ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.10,463.20ന് ആരംഭിച്ച നിഫ്റ്റി 31 പോയിന്‍റ് നേട്ടത്തോടെ 10,494.40 ലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും ഓഹരി വിപണി നേട്ടത്തോടെയാണ് ക്ളോസ് ചെയ്തിരുന്നത്.

OTHER SECTIONS