ബൈജൂസിന് വരുമാനം 2428 കോടി, നഷ്ടം 4588 കോടി

ബംഗളുരു: ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ബൈജൂസ് ആപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടത് 4588 കോടിയുടെ നഷ്ടം. 2428 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

author-image
Shyma Mohan
New Update
ബൈജൂസിന് വരുമാനം 2428 കോടി, നഷ്ടം 4588 കോടി

ബംഗളുരു: ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ബൈജൂസ് ആപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടത് 4588 കോടിയുടെ നഷ്ടം. 2428 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

അതേസമയം ഒരു വര്‍ഷം വൈകിയാണ് കമ്പനിയുടെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടിരിക്കുന്നത്. പ്രവര്‍ത്തനഫലം പ്രഖ്യാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രാലയം ബൈജൂസിനോട് വിശദീകരണം തേടിയിരുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2511 കോടിയും നഷ്ടം 231.7 കോടിയുമായിരുന്ന സ്ഥാനത്താണ് 2020-21ല്‍ കനത്ത നഷ്ടം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുതലെടുക്കാന്‍ നാല് വിദ്യാഭ്യാസ കമ്പനികള്‍ ബൈജൂസ് ഏറ്റെടുത്തതാണ് നഷ്ടം കുതിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ആസ്ഥാനമായ ആകാശിനെ 100 കോടി ഡോളറിനും സിംഗപ്പൂര്‍ കമ്പനിയായ ഗ്രേറ്റ് ലേണിംഗിനെ 60 കോടി ഡോളറിനും അമേരിക്കന്‍ കമ്പനിയായ എപ്പിക്കിനെ 50 കോടി ഡോളറിനും മുംബൈ ആസ്ഥാനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ 30 കോടി ഡോളറിനുമാണ് ഏറ്റെടുത്തത്. കോഡിംഗ് പരിശീലന കമ്പനിയായ വൈറ്റ്ഹാറ്റ് ഉണ്ടാക്കിയ പ്രവര്‍ത്തനനഷ്ടമാണ് ബൈജൂസിനെ ഭീമമായ നഷ്ടത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

അതേസമയം പ്രവര്‍ത്തനഫലം പ്രഖ്യാപിക്കാന്‍ വൈകിയതില്‍ ബൈജൂസ് ആപ്പ് സ്ഥാപകനും സിഇഒയുമായ കണ്ണൂര്‍ അഴീക്കോടുകാരന്‍ ബൈജു രവീന്ദ്രന്‍ വിശദീകരണം നടത്തി. കോവിഡും കമ്പനി നടത്തിയ വന്‍കിട ഏറ്റെടുക്കലുകളും അക്കൗണ്ടിംഗ് രീതിയിലെ മാറ്റവുമാണ് വൈകാന്‍ കാരണമെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 10000 കോടിയുടെ വരുമാനം ഉണ്ടാകുമെന്നും കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.

 

Bujus App