കാനറാ ബാങ്ക് അറ്റാദായത്തില്‍ 43 ശതമാനം വര്‍ധന

കാനറ ബാങ്കിന്റെ സെപ്റ്റംബർ അവസാന പാദത്തിലെ അറ്റാദായം 43 ശതമാനം വർധിച്ച് 3,606 കോടി രൂപയായി. അറ്റ പലിശ വരുമാനം 19% വർധിച്ച് 8,903 കോടി രൂപയായി, മുൻ വർഷത്തെ 7,433 കോടി രൂപയിൽ നിന്ന് വൻ വളർച്ച കൈവരിച്ചതായി ബാങ്ക് അറിയിച്ചു.

author-image
Hiba
New Update
കാനറാ ബാങ്ക് അറ്റാദായത്തില്‍ 43 ശതമാനം വര്‍ധന

 

കൊച്ചി: കാനറ ബാങ്കിന്റെ സെപ്റ്റംബര്‍ അവസാന പാദത്തിലെ അറ്റാദായം 43 ശതമാനം വര്‍ധിച്ച് 3,606 കോടി രൂപയായി. അറ്റ പലിശ വരുമാനം 19% വര്‍ധിച്ച് 8,903 കോടി രൂപയുമായി. മുന്‍ വര്‍ഷം ഇതേ കാലളവില്‍ പലിശ വരുമാനം 7,433 കോടിയായിരുന്നു.

പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 6,905 കോടിയായിരുന്നത് ഈ പാദത്തില്‍ 10.3 ശതമാനം വര്‍ധിച്ച് 7,616 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 52,485 കോടിയില്‍ നിന്ന് ഈ പാദത്തില്‍ 43,956 കോടി രൂപയായി കുറഞ്ഞു.

മൊത്തം എന്‍പിഎ അനുപാതം 6.37% ല്‍ നിന്ന് 4.76% ആയി കുറഞ്ഞു. അതേസമയം അറ്റ എന്‍പിഎ അനുപാതം 2.19% ല്‍ നിന്ന് 1.41% ആയി കുറഞ്ഞു.

india money net profit Canara Bank banking