സെൻസെസ് 637 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

By online desk .13 05 2020

imran-azhar

 

മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയോടെ വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു,നിഫ്റ്റി 9,350 നിലവാരത്തിന് മുകളിലെത്തി.സെൻസെസ് 637.49 പോയിന്റ് നേട്ടത്തിൽ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയര്‍ന്ന് 9383.55ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

 


ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 723 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം 169 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. പ്രധാനമായും നേട്ടമുണ്ടാക്കിയത് ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, അള്‍ട്രടെക് സിമെന്റ്, എല്‍ആന്‍ഡ്ടി, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികളാണ്.

 

 

അതേസമയംനെസ് ലെ, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കൂടാതെ എഫ് എം സി ജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ് അവസാനിപ്പിച്ചത്.

 

OTHER SECTIONS