ട്വിറ്ററിന്റെ നിയന്ത്രണത്തിനുള്ള പോരാട്ടത്തില്‍ മസ്‌കിന് പ്രതിദിന നഷ്ടം 2500 കോടി!

ടെസ്‌ല ഓഹരികള്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ആസ്തിയില്‍ മസ്‌കിന് 100 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

author-image
Shyma Mohan
New Update
ട്വിറ്ററിന്റെ നിയന്ത്രണത്തിനുള്ള പോരാട്ടത്തില്‍ മസ്‌കിന് പ്രതിദിന നഷ്ടം 2500 കോടി!

വാഷിംഗ്ടണ്‍: ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ശതകോടീശ്വരനാണ് ഇലോണ്‍ മസ്‌ക്. ടെസ്‌ല ഓഹരികള്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ആസ്തിയില്‍ മസ്‌കിന് 100 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ മസ്‌കിന് തിരിച്ചടി നേരിട്ടിരുന്നില്ല.

ബ്ലൂംബര്‍ഗിന്റെ സമ്പത്ത് സൂചികയില്‍ മസ്‌കിന്റെ സമ്പത്ത് ഏറ്റവും കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ മസ്‌കിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്നും ലോകത്തിലെ ഏറ്റവും വലിയ ധനികന് പ്രതിദിനം 2500 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ബ്ലൂംബര്‍ഗിന്റെ വെല്‍ത്ത് ഇന്‍ഡെക്‌സ് പ്രകാരം ഈ മാസം വരെ അദ്ദേഹത്തിന്റെ ആസ്തി 170 ബില്യണ്‍ ഡോളറാണ്.

elon-musk