25 ശതമാനം നേട്ടത്തോടെ മ്യൂച്വൽ ഫണ്ടുകളും കുതിക്കുന്നു

By online desk .08 06 2020

imran-azhar

 

 

മുംബൈ : ഓഹരി വിപണിയിൽ സാരമായ മുന്നേറ്റം പ്രകടമായതോടെ ഓഹരിയുമായി ബന്ധപ്പെട്ടുകിടക്കുന്ന മ്യൂച്വൽ ഫണ്ടുകളും 25 നേട്ടത്തിലായി . ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം, മിഡ ക്യാപ് ലാര്‍ജ് ആന്‍ഡ് മിഡക്യാപ്, ലാര്‍ജ് ക്യാപ്, സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, മള്‍ട്ടിക്യാപ് ഫണ്ടുകള്‍ ശരാശരി 23 മുതല്‍ 25ശതമാനംവരെ നേട്ടമുണ്ടാക്കി.

 

മാര്‍ച്ച് 25നും ജൂണ്‍ 3നുമിടയിലെ കണക്കാണിത്. അതേസമയം ഓരോ ഫണ്ട് ക്യാറ്റഗറിയും പരിശോധിക്കുകായാണെങ്കിൽ ലാർജ് ക്യാപ് 25 .1 ശതമാനവും മൾട്ടി ക്യാപ് 25 ശതമാനവും ടാക്‌സ് സേവിങ് ഫണ്ടുകള്‍ 24.9ശതമാനവുമാണ് ഉയര്‍ന്നത്. സ്‌മോള്‍ ക്യാപ് 24ശതമാനവും മിഡ്ക്യാപ് 23.2ശതമാനവും നേട്ടമുണ്ടാക്കി. ഈ സമയത്തിൽ സൂചികകൾ 25 ശതമാനം മുതൽ 30 ശതമാനം വരെയാണ് ഉയർന്നത്

OTHER SECTIONS