വരുന്നൂ, ഫേസ്ബുക്കിന്റെ ടെലിവിഷന്‍ വിസ്മയം

By S R Krishnan.29 Jul, 2017

imran-azhar

 

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനികളിലൊന്നായ ഫേസ്ബുക്ക് ടിവി അവതരിപ്പിക്കാനൊരുങ്ങുന്നു. ഫേസ്ബുക്കിന്റെ തനതു പരിപാടികളുമായി 2017ടിവി ഓഗസ്റ്റ് മധ്യത്തോടെ ഫേസ്ബുക്കിന്റെ ടിവിയും നെറ്റ് വര്‍ക്കും ആരംഭിക്കും. ബസ്ഫീഡ്, എടിടിഎന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഒറിജിനല്‍ സീരിസുകള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ സീരിസിന്റെ ആദ്യ എപ്പിസോഡ് ഉടന്‍ എത്തിക്കാന്‍ ഫേസ്ബുക്ക് പങ്കാളികളോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു.വീഡിയോ സ്ട്രീം സൈറ്റുകളുടെ രീതിയിലുള്ള പരമ്പരകള്‍ അല്ല തങ്ങള്‍ ഒരുക്കുന്നത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ െ്രെപം പോലുള്ള സൈറ്റുകളെയും പങ്കാളികളാക്കാനാണ് ശ്രമം എന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

 

OTHER SECTIONS