ഫെഡറല്‍ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 704 കോടി രൂപ; 53% വാര്‍ഷിക വര്‍ധനവ്

ല്ലാ തലങ്ങളിലും മികച്ച വളര്‍ച്ച നേടിയ കരുത്തുറ്റ പാദമായിരുന്നു ഇത്.ബാങ്കിന്റെ പ്രവര്‍ത്തന വരുമാനത്തിലും വളര്‍ച്ചയുണ്ട്.

author-image
parvathyanoop
New Update
ഫെഡറല്‍ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 704 കോടി രൂപ; 53% വാര്‍ഷിക വര്‍ധനവ്

കൊച്ചി:  സെപ്റ്റംബര്‍ 30ന് അവസാനിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം കൂടിയാണിത്. ഇതിന് മുന്‍പത്തെ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം.

53% വാര്‍ഷിക വര്‍ധനവാണിത്.ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 ശതമാനം, അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനം എന്നിങ്ങനെയാണ് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.എല്ലാ തലങ്ങളിലും മികച്ച വളര്‍ച്ച നേടിയ കരുത്തുറ്റ പാദമായിരുന്നു ഇത്.ബാങ്കിന്റെ പ്രവര്‍ത്തന വരുമാനത്തിലും വളര്‍ച്ചയുണ്ട്.

മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 912.08 കോടി രൂപയായിരുന്ന പ്രവര്‍ത്തന വരുമാനം അവലോകന കാലയളവില്‍ 32.91 ശതമാനം വളര്‍ച്ചയോടെ 1212.24 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 14.36 ശതമാനം വര്‍ധിച്ച് 350386.03 കോടി രൂപയിലുമെത്തി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി രൂപയായി വര്‍ധിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1305 ശാഖകളും 1876 എടിഎമ്മുകളുമുണ്ട്

federal bank company result