ഫിജികാര്‍ട്ട് നിയമപരം, ബോ-ഫാസ്റ്റ് ലോജിസ്റ്റിക്ക് കമ്പനി ലോഞ്ച് ചെയ്തു

ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സുകളോടു കൂടിയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്.

author-image
RK
New Update
ഫിജികാര്‍ട്ട് നിയമപരം, ബോ-ഫാസ്റ്റ് ലോജിസ്റ്റിക്ക് കമ്പനി ലോഞ്ച് ചെയ്തു

തൃശൂര്‍: ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സുകളോടു കൂടിയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നവര്‍ നിയമപരമായ പ്രവര്‍ത്തനങ്ങളിലേക്ക് മാറണമെന്ന് യൂണിയന്റെ ആഹ്വാനത്തെ ഫിജികാര്‍ട്ട് അനുകൂലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ബോ-ഫാസ്റ്റ് ലോജിസ്റ്റിക്ക് കമ്പനി ലോഞ്ച് ചെയ്തു. 200 ഓളം ചാനല്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്നു 100 ഓളം ലോജിസ്റ്റിക്‌സ് വാഹനങ്ങളുമായി സൗത്ത് ഇന്ത്യയിലായിരിക്കും പ്രാരംഭഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നഗരഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് 24 മണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനമെത്തിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. 2 വര്‍ഷം കൊണ്ട് 200 കോടിയുടെ നിക്ഷേപം ഈ മേഖലയില്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ്, സിഇഒ ഡോ. ജോളി ആന്റണി എന്നിവര്‍ സംബന്ധിച്ചു.

boby chemmanur Fiji cart online e-commerce company