ഹിച്ച് റേറ്റിംഗിന്റെ അപ്രതീക്ഷിത തരംതാഴ്ത്തല്‍; അമേരിക്കക്കൊപ്പം ലോകവിപണിയും വീണു

അപ്രതീക്ഷിതമായി റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ് ഏജന്‍സി, അമേരിക്കയുടെ ദീര്‍ഘകാല റേറ്റിംഗ് കുറച്ചത് വന്‍ തിരിച്ചടിയായി. എഎഎ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് എഎ+ എന്ന നിരക്കിലേക്കാണ് റേറ്റിംഗ് കുറച്ചത്.

author-image
Web Desk
New Update
ഹിച്ച് റേറ്റിംഗിന്റെ അപ്രതീക്ഷിത തരംതാഴ്ത്തല്‍; അമേരിക്കക്കൊപ്പം ലോകവിപണിയും വീണു

അപ്രതീക്ഷിതമായി റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ് ഏജന്‍സി, അമേരിക്കയുടെ ദീര്‍ഘകാല റേറ്റിംഗ് കുറച്ചത് വന്‍ തിരിച്ചടിയായി. എഎഎ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് എഎ+ എന്ന നിരക്കിലേക്കാണ് റേറ്റിംഗ് കുറച്ചത്.

അടുത്ത മൂന്ന് കൊല്ലവും അമേരിക്കയുടെ ധനക്കമ്മി വര്‍ദ്ധന തുടര്‍ന്നേക്കുമെന്നും അമേരിക്കയുടെ തിരിച്ചടവ് പ്രാപ്തിയെ ഇത് ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഫിച്ച് അമേരിക്കയെ തരംതാഴ്ത്തിയത്.

അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകള്‍ വരാനിരിക്കെ, ഫിച്ചിന്റെ നടപടി വിപണിയെ പരിഭ്രാന്തിയിലാഴ്ത്തി. ഏഷ്യന്‍ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയെയും ഇത് ബാധിച്ചിട്ടുണ്ട്.

ജാപ്പനീസ് വിപണി 2.27% വീണു. കൊറിയയുടെ കോസ്പി 1.90% വും ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക 2.48%വും വീണു.

ജര്‍മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് വിപണികളും 1%ല്‍ കൂടുതല്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കന്‍ ഫ്യൂച്ചറുകളും നഷ്ടം തുടരുന്നു.

ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഐടി സെക്ടറുകളുടെ തകര്‍ച്ച ഇന്ത്യന്‍ വിപണിക്കും ഒരു ശതമാനത്തില്‍ കൂടുതല്‍ വീഴ്ച നല്‍കി. എച്ച്ഡിഎഫ്‌സി ബാങ്കും, റിലയന്‍സും എസ്ബിഐയും, ആക്‌സിസ് ബാങ്കും, ടാറ്റ ഓഹരികളും വീണതും ഇന്ത്യയുടെ മുന്‍നിര സൂചികകളുടെ വീഴ്ചയ്ക്കു കാരണമായി.

share market fitch rating US rating