ജി ഡി പി ലക്ഷ്യം ചൈന വെട്ടിക്കുറച്ചു

By online desk.06 03 2019

imran-azhar

 

 

ബെയ് ജിംഗ്: ഔദ്യോഗിക മൊത്ത ആഭ്യന്തര ഉത്പാദന ലക്ഷ്യം ചൈന ആറ് മുതല്‍ 6.5 ശതമാനം വരെയായി വെട്ടി ക്കുറച്ചു. അമേരിക്കയുമായുള്ള വ്യാപാര പോരും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്താണിത്. നാഷണല്‍ പീപ്പിള്‍സ് കോഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാപാര പോരിന് പുറമെ കയറ്റുമതിയില്‍ വലിയ ഇടിവാണുണ്ടായത്. ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതലും കയറ്റുമതിയെ ആശ്രയിച്ചുള്ളതാണ്.

 

സമ്പദ് വ്യവസ്ഥയില്‍ മാറ്റം കൊണ്ടു വരുതിനായി പുതിയ വിദേശ നിക്ഷേപ നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ് ചൈന. വിദേശ നിക്ഷേപകര്‍ക്കും പ്രാദേശിക ബിസിനസുകാര്‍ക്കും ഒരു പോലെ പരിഗണന നല്‍കുന്ന നിയമമാണ് കൊണ്ടു വരുന്നത്. വ്യാപാര പോര് അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുന്നോട്ട് വച്ച നിബന്ധനകള്‍ക്കനുസൃതമായായിരിക്കും പുതിയ നിയമം.പുതിയ വിദേശ നിക്ഷേപ ചട്ടത്തിന്റെ കരട് നാഷണല്‍ പീപ്പിള്‍സ് കോഗ്രസിന്റെ പരിഗണനയ്ക്ക് മാര്‍ച്ച് എട്ടിന് സമര്‍പ്പിക്കും. 15ന് ഇത് വോട്ടിനിടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കുന്നത് നാഷണല്‍ പീപ്പിള്‍സ് കോഗ്രസ് അംഗീകരിക്കും എന്നതിനാല്‍ നിയമം പാസാകുമെന്നുറപ്പാണ്.

 

അമേരിക്ക-ചൈന വ്യാപാരക്കമ്മി കുറയ്ക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടിരുന്നു . 375 ബില്യ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണുള്ളത്. ബൗദ്ധിക സ്വത്തവകാശത്തിന് നിയമപരിരക്ഷ നല്‍കുക, സാങ്കേതിക വിദ്യ കൈമാറ്റവും ചൈനീസ് വിപണിയില്‍ കൂടുതല്‍ അമേരിക്കന്‍ ഉത്പങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നി ആവശ്യങ്ങളും ട്രമ്പ് മുന്നോട്ട് വച്ചിരുന്നു . ചൈനീസ് ഉത്പങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുതിന് ട്രമ്പ് പ്രഖ്യാപിച്ചിരുന്ന സമയപരിധി മാര്‍ച്ച് ഒില്‍ നിന്ന് നീട്ടിയിരുന്നു . പ്രശ്‌ന പരിഹാരത്തിനായി അമേരിക്കന്‍, ചൈനീസ് അധികൃതര്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.

 

ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനത്തിനകത്ത് നിര്‍ത്താനാണ് ചൈന ശ്രമിക്കുന്നത്.പതിനൊന്ന് ദശലക്ഷം തൊഴിലും നഗരങ്ങളില്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു .(പി ടി ഐ)

OTHER SECTIONS