അതിസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി ഒന്നാമന്‍; പ്രതിദിന വരുമാനം 1612 കോടി

By Shyma Mohan.21 09 2022

imran-azhar

 

ന്യൂഡല്‍ഹി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായി പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഹുറൂണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് അദാനി ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്.

 

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ ഇന്ത്യ ഇന്‍ഫോലൈന്‍ പുറത്തുവിട്ട രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലാണ് അദാനി ഒന്നാമതായി ഇടം നേടിയിരിക്കുന്നത്. പ്രതിദിന വരുമാനം 1612 കോടിയുള്ള അദാനിക്ക് നിലവില്‍ 10,94,400 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു.

 

നേരത്തെ ലോകത്തെ ഏറ്റവും മികച്ച പത്ത് ശതകോടീശ്വരന്‍മാരില്‍ അദാനി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

OTHER SECTIONS