ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

By സൂരജ് സുരേന്ദ്രൻ .12 11 2021

imran-azhar

 

 

കൊച്ചി: വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ നടക്കും.

 

125 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,28,78,389 ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ.

 

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 655- 690 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിരിച്ചിരിക്കുന്നത്.

 

കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

 

75 ശതമാനം ഓഹരി യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി നീക്കി വെച്ചിരിക്കുന്നു.

 

10 ശതമാനം ഓഹരികള്‍ റിട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും. ഓഹരികള്‍ ബിഎസ്ഇ യിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

 

OTHER SECTIONS