സ്വർണവില സർവകാല റെക്കോർഡിലേക്ക് ; ചരിത്രത്തിലാദ്യമായി പവന് 38000 കടന്നു

By online desk .25 07 2020

imran-azhar

 


തിരുവനന്തപുരം : സ്വർണം തൊട്ടാൽ പൊള്ളും . റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വർണവില പവന് 38000 രൂപ കടന്നു . പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയാണ്.

 

ഈ മഹാമാരികാലത്തും ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ് സ്വർണവില. ആഗോളതലത്തിൽ സമ്പത് ഘടന ദുർബലമായതാണ് വില ഉയരാൻ കാരണമായത് . കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ സുരക്ഷിത നിക്ഷേപമായി സ്വർണം മാറി
ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

 

നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 ശതമാനം പണിക്കൂലിയും കൂടി ഇതിനോടൊപ്പം വരുമ്ബോള്‍ ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ ഇപ്പോള്‍ നല്‍കേണ്ട വില 44,000 രൂപയോളമാണ്.

OTHER SECTIONS