സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.

author-image
sisira
New Update
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.

സ്വർണവിലയെ ബാധിച്ചത് രൂപയുടെ മൂല്യത്തിലെ ഇടിവാണ്. 2013 ഓഗസ്റ്റ് 30-ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്.

ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി.

ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടുംവർധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്.

business gold rate