അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ നിര്‍മിക്കാനുള്ള പ്രൊഡക്റ്റ് മാവെന്‍ പദ്ധതിക്കെതിരേ ഗൂഗിള്‍ ജീവനക്കാര്‍ രംഗത്ത്

By Ambily chandrasekharan.15 May, 2018

imran-azhar

 

അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ നിര്‍മിക്കാനില്ലെന്നതിനാല്‍ ഗൂഗിളില്‍ ജീവനക്കാരുടെ കൂട്ടരാജി. സോഫ്റ്റ് വെയര്‍ നിര്‍മിക്കാനുള്ള പ്രൊഡക്റ്റ് മാവെന്‍ പദ്ധതിക്കെതിരേ ഗൂഗിളിന്റെ ജീവനക്കാര്‍ ശക്തമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാത്രമല്ല കമ്പനിയില്‍ നിന്ന് രാജിവെച്ചുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. മാത്രമല്ല,പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഗൂഗിളിന്റെ നിരവധി ജീവനക്കാര്‍ പ്രതിഷേധ സൂചകമായി രാജിവെച്ചത്.ഇവിടെ യുഎസ് സൈന്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി ഉപയോഗപ്പെടുത്താനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ സൈന്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമാകുമെന്നാണ് പറയുന്നത്. ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന മിലിറ്ററി ഫൂട്ടേജുകള്‍ പരിശോധിച്ച് മനുഷ്യനേയും വസ്തുക്കളേയും വേര്‍തിരിക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍മിതബുദ്ധിക്ക് സാധിക്കും.

സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ കമ്പനി പിന്തുണ നല്‍കിയിട്ടില്ലെന്ന ചരിത്രത്തെ ചൂണ്ടിക്കാട്ടി 85,000 വരുന്ന ജീവനക്കാരില്‍ 4000 പേരും പദ്ധതിക്കെതിരായി ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പീച്ചെയ്ക്ക് അയച്ച പ്രതിഷേധ കത്തില്‍ ഒപ്പുവെച്ചു. മാത്രമല്ല, പ്രൊജക്റ്റ് മാവെനില്‍ നിന്ന് പിന്തിരിയണമെന്നും പിശാചാവരുതെന്നും അവര്‍ കമ്പനിയോട് പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഇത്രയും അധികം ജീവനക്കാര്‍ കമ്പനിയുടെ എത്തിക്കല്‍ പ്രാക്റ്റീസില്‍ ഉത്കണ്ഠരായി രാജിവെക്കുന്നതെന്നും,ഗൂഗിളിന്റെ തീരുമാനത്തിന് എതിരേ പുറത്തും പ്രതിഷേധം ശക്തമാവുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

OTHER SECTIONS