ക്വാര്‍ട്ടര്‍ 4 ഫലം: എച്ച് സി എല്‍ ടെക്നോളജീസിന് 11 ശതമാനത്തിന്റെ വര്‍ദ്ധന

എച്ച് സി എല്‍ ടെക്നോളജീസ് തങ്ങളുടെ നാലാംപാദ സാമ്പത്തിക (ക്വാര്‍ട്ടര്‍ 4)ഫലം പുറത്തുവിട്ടു.

author-image
Web Desk
New Update
ക്വാര്‍ട്ടര്‍ 4 ഫലം: എച്ച് സി എല്‍ ടെക്നോളജീസിന് 11 ശതമാനത്തിന്റെ വര്‍ദ്ധന

ന്യൂഡല്‍ഹി: എച്ച് സി എല്‍ ടെക്നോളജീസ് തങ്ങളുടെ നാലാംപാദ സാമ്പത്തിക (ക്വാര്‍ട്ടര്‍ 4)ഫലം പുറത്തുവിട്ടു. മാര്‍ച്ചില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 3,983 കോടി രൂപയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര ടെക് ഭീമന്‍മാരിലൊരാളായ ഈ കമ്പനി ഓപ്പറേഷന്‍സിലൂടെ 18 ശതമാനത്തിന്റെ വരുമാനവര്‍ദ്ധനവാണ് കൈവരിച്ചത്. 26,606 കോടി രൂപയുടെ ലാഭമാണ് ഓപ്പറേഷന്‍സില്‍ നിന്നും വര്‍ദ്ധിപ്പിച്ചത്.

ക്വാര്‍ട്ടര്‍ 4 ഫലത്തേക്കാലുപരിയായി കമ്പനിയുടെ ഇടക്കാല ഡിവിഡെന്റും എച്ച് സി എല്‍ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 18 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍ട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഓഹരി വിപണിയില്‍ ഇന്നലെ കമ്പനിയുടെ ഷെയര്‍ ഒന്നിന് 130 രൂപയിലെത്തിയാണ് ക്ലോസ് ചെയ്തു. ദേശീയ സ്റ്റോക്സ് എക്സ്ചേഞ്ച് ആയ നിഫ്റ്റിയിലാണ് എച്ച്സിഎല്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

business stock market hcl technologies