ഡോ. ബോബി ചെമ്മണൂര്‍ സംസ്ഥാന ഹ്യൂമന്‍ റൈറ്റ്സ് ബ്രാന്‍ഡ് അംബാസിഡര്‍

By online desk .02 12 2019

imran-azhar

 

 

ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സിന്റെ കീഴിലുള്ള ഹ്യൂമന്‍ റൈറ്റ്സ് സംസ്ഥാന സ്റ്റുഡന്റ്സ് ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. തുല്യ നീതിയും സമാധാനവും നിലനിര്‍ത്താനായി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ബോബി ചെമ്മണൂര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സ് ഭാരവാഹികള്‍ പറഞ്ഞു. 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോൾഡർ കൂടിയാണ് ബോബി ചെമ്മണൂര്‍.

 

OTHER SECTIONS