ഇന്ത്യയില്‍ കൂടുതല്‍ ചെറുകിട ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ ഐകിയ

രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളില്‍ കൂടുതല്‍ ചെറുകിട സ്‌റ്റോറുകള്‍ തുറക്കാന്‍ ഐകിയ. ഉപഭോക്താക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ സ്‌റ്റോറുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ ബിസിനസ് തന്ത്രവുമായി ഐകിയ എത്തുന്നത്.

author-image
Web Desk
New Update
ഇന്ത്യയില്‍ കൂടുതല്‍ ചെറുകിട ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ ഐകിയ

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളില്‍ കൂടുതല്‍ ചെറുകിട സ്‌റ്റോറുകള്‍ തുറക്കാന്‍ ഐകിയ. ഉപഭോക്താക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ സ്‌റ്റോറുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ ബിസിനസ് തന്ത്രവുമായി ഐകിയ എത്തുന്നത്.

സാധാരണ 400,000 ചതുരശ്രയടിയുള്ള കൂറ്റന്‍ വ്യാപാര സമുച്ചയമാണ് ഐകിയ തുറക്കുന്നത്. ഇനി മുതല്‍ 50,000 ചതുരശ്രയടിയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഐകിയ തുടങ്ങും.

2013 ല്‍, രാജ്യത്ത് 10,500 കോടി മുതല്‍മുടക്കില്‍ 25 ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കാനുള്ള അനുമതിയാണ് സ്വീഡിഷ് റീട്ടെയിലര്‍ ഭീമനായ ഐകിയക്ക് നല്‍കിയത്. എന്നാല്‍, പുതിയ തീരുമാനത്തിലൂടെ മുന്‍നിശ്ചയ പ്രകാരമുള്ളില്‍ കൂടുതല്‍ നിക്ഷേപത്തിനാണ് ഐകിയ ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം മുംബയില്‍ രണ്ട് ചെറുകിട സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് തലസ്ഥാന നഗരത്തിലും ബംഗളൂരുവിലും ഔട്ട്‌ലറ്റുകള്‍ തുടങ്ങും.

പുതുതലമുറ ഷോപ്പിംഗിനായി ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൈയെത്തും ദൂരത്ത് ഷോപ്പിംഗ് സൗകര്യം ലഭ്യമാക്കുന്നതിനായി പാരിസ്, ടോക്കിയോ, ഷാങ്കായി തുടങ്ങിയ നഗരങ്ങളില്‍ ഐകിയ ചെറുകിട ഔറ്റല്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

 

business india Ikea