ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ . ബ്ലൂംബെര്‍ഗിന്റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം,ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് .

author-image
parvathyanoop
New Update
ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ . ബ്ലൂംബെര്‍ഗിന്റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം,ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് . 2021-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ രാജ്യം ഇംഗ്ലണ്ടിനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം 13.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നു. ഈ സംഖ്യ ആര്‍ബിഐ കണക്കാക്കിയതിനേക്കാള്‍ കുറവാണെങ്കിലും, വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രാജ്യത്ത് 15.3% വളര്‍ച്ചാ നിരക്കാണ് കണക്കു കൂട്ടിയിരുന്നത്.റിപ്പോര്‍ട്ട് പ്രകാരം യുകെ ആറാം സ്ഥാനത്താണ് . മാര്‍ച്ച് വരെയുള്ള പാദത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 8547 ലക്ഷം യുഎസ് ഡോളറാണ്.

അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പ്രസക്തമായ പാദത്തിന്റെ അവസാന ദിവസത്തെ നിരക്കില്‍ ഡോളര്‍ വിനിമയ നിരക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. ആദ്യ പാദത്തിലെ ജിഡിപി ഡാറ്റ സര്‍ക്കാര്‍ പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് അപ്‌ഡേറ്റ് വന്നത്.ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്ന യുകെയില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും.

 

india economy UK