ഇന്ത്യക്കാർ സ്വർണ്ണം മടുത്തു തുടങ്ങിയതായി റിപ്പോർട്ട്

ഇന്ത്യയില്‍ സ്വര്‍ണ്ണത്തോടുള്ള താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 13 വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്ന് ഉയര്‍ന്ന മൂല്യമുള്ള ലോഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജിഎഫ്എമ്മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.2016ല്‍ 580 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

author-image
Greeshma G Nair
New Update
ഇന്ത്യക്കാർ സ്വർണ്ണം മടുത്തു തുടങ്ങിയതായി റിപ്പോർട്ട്

മുംബൈ: ഇന്ത്യയില്‍ സ്വര്‍ണ്ണത്തോടുള്ള താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 13 വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്ന് ഉയര്‍ന്ന മൂല്യമുള്ള ലോഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജിഎഫ്എമ്മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.2016ല്‍ 580 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

2003നുശേഷം ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ഇത്. 2015ല്‍ പ്രതിമാസം 60 ടണ്‍ വരെ സ്വര്‍ണ്ണം വിറ്റിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി- സെപ്തംബര്‍ കാലയളവില്‍ ഇത് 58 ടണ്‍ ആയിരുന്നു. അതേസമയം 2020 ല്‍ 850- 950 ടണ്‍ സ്വര്‍ണ്ണം വരെ ഇന്ത്യയില്‍ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സോമസുന്ദരം പറഞ്ഞു.

2016 കേന്ദ്ര ബജറ്റില്‍ ജുവല്ലറികള്‍ക്ക് ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനുശേഷമാണ് രാജ്യത്ത് സ്വര്‍ണ്ണത്തോടുള്ള താത്പര്യം കുറഞ്ഞത്.

indian economy