കാർ വിൽപ്പനയിൽ മുന്നേറി ഇന്ത്യ ; 2020 തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വില്‍പ്പന കേന്ദ്രമായി മാറും

By Greeshma G Nair.14 Mar, 2017

imran-azhar

 

 

 

 

ന്യൂഡൽഹി : 2020 തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വില്‍പ്പന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മാണക്കമ്പനിയായ മാരുതി സുസുകി. ചൈന, അമേരിക്ക, ജപ്പാന്‍, ജര്‍മനി, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.

 

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കാര്‍ വില്‍പ്പനയില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തും. വില്‍പ്പന ഉയര്‍ത്താനുളള ഒരുക്കത്തിലാണ് ഞങ്ങള്‍. 2020ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ കാര്‍ വിപണിയാകുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുകിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ കിന്‍ജി സെയ്‌ട്ടോ പറഞ്ഞു.

 

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സുസൂക്കിക്ക് നിര്‍ണായക സ്ഥാനമുണ്ട്. മാരുതിയുടെ ഓള്‍ട്ടോയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കാര്‍. അവരുടെ വാഗണര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബെലാനോ എന്നിവയും ഏറെ വിറ്റുപോകുന്ന കാറുകളാണ്.

 

OTHER SECTIONS