സമ്പത്തില്‍ അംബാനിയേക്കാല്‍ മുന്നില്‍; സാവിത്രി ജിന്‍ഡാലിന്റെ മൊത്തം ആസ്തി ഇത്ര

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാലിന്റെ മൊത്തം ആസ്തി 2023ല്‍ കൂടിയതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം ഈ കാലയളവില്‍ ജിന്‍ഡാലിന്റെ ആസ്തിയില്‍ 9.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി.

author-image
Web Desk
New Update

ഇതോടെ സാവിത്രി ജിന്‍ഡാല്‍ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികയായി മാറി. സാവിത്രി ജിന്‍ഡാല്‍ 2023 ഡിസംബര്‍ 19 മുതല്‍

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയായിരുന്നു.

25.3 ബില്യണ്‍ ഡോളറാണ് അവരുടെ ആസ്തി. 1952-ല്‍ ഭര്‍ത്താവ് ഒപി ജിന്‍ഡാല്‍ സ്ഥാപിച്ച ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണാണ് സാവിത്രി ജിന്‍ഡാല്‍.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായി തുടരുകയാണ്.

92.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.

mukesh ambani savitri jindal Net Worth