777 രൂപയ്ക്ക്‌ വിമാന ടിക്കറ്റുമായി ഇന്‍ഡിഗോ

By S R Krishnan.07 Jul, 2017

imran-azhar

 

വിമാന ടിക്കറ്റിനു വന്‍ വിലക്കുറവു പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ പ്രാദേശിക സര്‍വ്വീസുകളില്‍ തരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളുടെ എല്ലാ ടിക്കറ്റുകളും 777 രൂപയക്ക് ലഭിക്കും. ജൂലൈ 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ഈ പ്രമോഷണല്‍ ഓഫര്‍ പ്രകാരമുള്ള ഈ ഇളവ് ലഭിക്കുക. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ ഈ സേവനം ലഭ്യമാണ്. അമൃത്സര്‍, ബാഗ്‌ഡോഗ്ര, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ഡല്‍ഹി ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പോര്‍ട്ട് ബ്ലെയര്‍, പുണെ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഓഫര്‍. എല്ലാ ബുക്കിങ് ചാനലുകളിലും ഈ ഓഫര്‍ ലഭ്യമാണ് എന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇതിനു പുറമെ ന്യൂഡല്‍ഹിഗോവ (2,848 രൂപ), ഡല്‍ഹിഗുവാഹത്തി (2,899 രൂപ), ഡല്‍ഹിമുംബൈ (1,999രൂപ), ഡല്‍ഹിഗുവാഹാട്ടി (2681 രൂപ), ഡല്‍ഹിബംഗളൂരു (1,999 രൂപ) എന്നിങ്ങനെയുള്ള പ്രൊമോഷണല്‍ ഓഫറുകളുമുണ്ട്. ഈ മാസം അവസാനത്തേക്ക് ഡല്‍ഹിമുംബൈ യാത്ര 1,999രൂപയക്ക് ലഭ്യമാകും. യാത്രയുടെ 15 ദിവസം മുന്‍പ് വരെ ഈ ഓഫര്‍ പ്രകാരം ബുക്കു ചെയ്യാം.

OTHER SECTIONS